കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ ചന്തേരയിലെ എംഡിഎംഎ കേസ് അട്ടിമറിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.ഡിവൈഎസ്പി ഓഫീസിന് 100 മീറ്റർ അകലെ വച്ച് ബാരിക്കേഡ് തീർത്ത് പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധ മാർച്ചിനിടെ പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി.വൻ പൊലീസ് സന്നാഹത്തെയാണ് സ്ഥലത്ത് വിന്യസിച്ചിരുന്നത്.
പ്രതികളുടെ ഉന്നത ബന്ധങ്ങളിലേക്ക് അന്വേഷണം നടക്കുന്നില്ലെന്നും അന്വേഷണം അട്ടിമറിക്കുകയാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.പ്രതികളുടെ സാമ്പത്തിക ബന്ധങ്ങളിലടക്കം അന്വേഷണമുണ്ടായിട്ടില്ല.ഏഴുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.എന്നാൽ ഇതിനപ്പുറത്തേക്ക് കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ല.വി ഡി സതീശന്റെ അനുയായികൾ ഉൾപ്പെട്ട കേസായതിനാൽ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശക്തമായി പ്രതിഷേധം തുടരുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.മാർച്ച് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം വി രതീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ ആർ അനിഷേധ്യ സംസാരിച്ചു. വി ഗിനീഷ് സ്വാഗതം പറഞ്ഞു.












Leave a Reply