പാണത്തൂർ : പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം. പാണത്തൂർ ടൗണിലെ കാഞ്ഞിരത്തിങ്കാൽ അയ്യപ്പക്ഷേത്രത്തിന് എതിർവശം സ്ഥിതിചെയ്യുന്ന ദിൽദാർ ഷോപ്പിംഗ് കോംപ്ലക്സിൽ ഓണ വിപണിയിൽ 13 ഇന സബ്സിഡി ഉത്പന്നങ്ങൾ സംഘം വിപണിയിൽ വിൽപ്പന ആരംഭിച്ചു . സംഘം പ്രസിഡൻ്റ് എസ് മധുസൂദനന്റെ അദ്ധ്യക്ഷതയിൽ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. രഘുനാഥ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ജെ.ജെയിംസ് ആദ്യ വില്പന നടത്തി. പനത്തടി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർമാരായ എം. ഷിബു, എൻ വിൻസെൻ്റ്, കോൺഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് എം ജയകുമാർ, സി പി എം പനത്തടി ഏരിയ കമ്മിറ്റിയംഗം പി തമ്പാൻ, സംഘം വൈസ് പ്രസിഡൻ്റ് രാധാ സുകുമാരൻ, സയറക്ടർമാരായ ഇ. കെ. അനിൽകുമാർ , സണ്ണി ജോസഫ്, എം ഫൗസിയ, മോളി ജോസ് സംഘം സെക്രട്ടറി ടി ജി കവിത എന്നിവർ ആശംസകൾ അറിയിച്ചു.
പാണത്തൂർ ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം, കൺസ്യൂമർഫെഡിന്റെയും സഹകരണത്തോടെ ഓണ വിപണി പാണത്തൂരിൽ ആരംഭിച്ചു.












Leave a Reply