രാജപുരം: രാജപുരം അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വിപണനമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ. മേള ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സെന്റിമോൻ മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ ആദ്യവില്പന നിർവ്വഹിച്ചപ്പോൾ, ജോസ് അവണൂർ ആദ്യവില്പന ഏറ്റുവാങ്ങി.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ റോയി പി.എൽ, മുൻ പ്രസിഡന്റ് പി.സി. തോമസ്, സംഘം മുൻ വൈസ് പ്രസിഡന്റുമാരായ ടി.കെ. നാരായണൻ, വി. കുഞ്ഞിക്കണ്ണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സംഘം സെക്രട്ടറി രജനി എസ്. സ്വാഗതവും ഡയറക്ടർ ബേബി ഏറ്റിയപ്പള്ളിൽ നന്ദിയും പറഞ്ഞു.












Leave a Reply