എം.സി.ആർ.സി പനത്തടിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പനത്തടി: പനത്തടി എം.സി.ആർ.സിയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് നിർവ്വഹിച്ചു.​പി.ടി.എ പ്രസിഡന്റ് എ.എസ്. കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.ബി. രതീഷ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. സുരേഷ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.ചടങ്ങിൽ അഖിൽ കെ.വി സ്വാഗതവും രജിത ജോർജ് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *