പനത്തടി: പനത്തടി പഞ്ചായത്ത് പതിനാലാം വാർഡ് കടമല – താന്നിക്കാൽ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷം: ഈ പ്രദേശങ്ങളിൽ താമസിക്കുന്ന കർഷകരുടെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങി നൂറ് കണക്കിന് ഫലവൃക്ഷങ്ങൾ കാട്ടാന നശിപ്പിച്ചു. കൃഷിഭൂമി ഫോറസ്റ്റ് പനത്തടി സെക്ഷൻ കീഴിലാണെങ്കിലും ഫോറസ്റ്റ് മരുതോം സെക്ഷൻ്റെ കീഴിലാണ് .അത് കൊണ്ട് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥമാർക്ക് തക്ക സമയത്ത് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യം ഉണ്ട്.പഞ്ചായത്ത് പ്രസിഡണ്ട് പി.രഘുനാഥ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ.ജെയിoസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ബി.രതീഷ്, മെമ്പർ K K വേണുഗോപാൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
കടമല – താന്നിക്കാൽ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷം കർഷകരുടെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങി നൂറ് കണക്കിന് ഫലവൃക്ഷങ്ങൾ കാട്ടാന നശിപ്പിച്ചു.












Leave a Reply