കോട്ടയം: മരണാനന്തരം തന്റെ 14 അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ട് നിഷ ജോസ് കെ മാണി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനിലാണ് (നോട്ടോ) ഇതിനായി രജിസ്റ്റര്‍ ചെയ്തത്. നിഷ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.തന്റെ മരണം മറ്റൊരാളുടെ തുടക്കമാകുമെങ്കില്‍ അങ്ങനെ തന്നെയാകട്ടെ എന്ന് പറഞ്ഞാണ് നിഷ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.തന്റെ മരണം വെറുമൊരു വിടവാങ്ങല്‍ മാത്രമായിരിക്കണമെന്ന് താനാഗ്രഹിക്കുന്നില്ലെന്നും അവര്‍ കുറിച്ചു.എന്റെ മരണം വെറുമൊരു വിടവാങ്ങൽ മാത്രമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അതൊരു തുടർച്ചയായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.വീണ്ടും മിടിക്കുന്ന ഹൃദയം. മറ്റൊരു സൂര്യോദയം കാണാൻ കഴിയുന്ന കണ്ണുകൾ. വർഷങ്ങളുടെ കഷ്ടപ്പാടുകളിൽ നിന്ന് ഒരാൾക്ക് മോചനം നൽകുന്ന ഒരു വൃക്ക. മറ്റൊരു മനുഷ്യന് അവർ സ്നേഹിക്കുന്ന ആളുകളുമായി കൂടുതൽ സമയം നൽകാൻ കഴിയുന്ന ഒരു കരൾ, ശ്വാസകോശം, ടിഷ്യുകൾ, മറ്റ് സമ്മാനങ്ങൾ.’
എന്റെ മരണം മറ്റൊരാളുടെ തുടക്കമാകട്ടെ; 14 അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കി നിഷ ജോസ് കെ മാണി












Leave a Reply