പരിയാരം മെഡിക്കല്‍ കോളേജില്‍ കുത്തഴിഞ്ഞ സിസ്റ്റം, നിരവധി പ്രശ്നങ്ങളുണ്ട്: മന്ത്രി കെ മുരളീധരന്‍

തിരുവനന്തപുരം: കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പരിയാരം മെഡിക്കല്‍ കോളേജിന്റെ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ കുത്തഴിഞ്ഞ സിസ്റ്റമാണുള്ളതെന്നും ശരിയാക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെയെന്നുമാണ് മന്ത്രി കെ മുരളീധരന്‍ പ്രതികരിച്ചത്.പരിയാരം മെഡിക്കല്‍ കോളേജില്‍ നിരവധി പ്രശങ്ങളുണ്ട്. 100 പേര്‍ ജോലിക്ക് വേണ്ട സ്ഥലത്ത് 1000 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഈ മാസം 31ന് പരിയാരം മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലാ ആശുപത്രിയിലെ പ്രശ്‌നം പരിഹരിക്കുമെന്നും 30നകം ഡോക്ടര്‍മാരെ നിയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൊടുപുഴ ജില്ല ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ കുറവ് ആശുപത്രികളിലുണ്ടെന്നും എന്‍ എച്ച് എം വഴി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *