പനത്തടി :സേവാഭാരതിയുടെ നേതൃത്വത്തിൽ ശിവപുരം ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തിൽ രാമായണ** മാസാചരണം നടത്തി. രക്ഷാധികാരി ശ്രീ രാജപ്പൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേത്രം സെക്രട്ടറി കിഷോർ കുമാർ ആർ ഉത്ഘാടനം നിർവഹിച്ചു സേവാഭാരതി ജില്ലാ സെക്രട്ടറി ശ്രീ കൃഷ്ണൻകുട്ടി, കെ എൻ വാർഡ് മെമ്പർ ശ്രീ കെ കെ വേണുഗോപാൽക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ ബെള്ളൂർ ശ്രീ പുണ്ഡരീകാക്ഷ യോഗാചാര്യർ (കുടുംബ പ്രബോധൻ കണ്ണൂർ വിഭാഗ് സംയോജകൻ) മുഖ്യ പ്രഭാഷണം നടത്തി. ഓംകാരം ബാലസംസ്കാര കേന്ദ്രത്തിലെ കുട്ടികളുടെ രാമായണ പാരായണ സത്സംഗവും നടന്നു ക്ഷേത്രത്തിൽ രാമയണപാരായണം നടത്തുന്ന മുതിർന്ന വ്യക്തികളായ ശശികുമാരൻ പിള്ള റ്റി. എസ് ഓമനാമ്മ വള്ളി മല എന്നിവരെയും ആദരിച്ചു സേവാഭാരതി പ്രസിഡൻ്റ പ്രദീപ് കുമാർ കെ സി സ്വാഗതം ആശംസിക്കയും വൈസ് പ്രസിഡൻ്റ് ശ്രീജ വി നന്ദിയും രേഖപ്പെടുത്തി.
പനത്തടി സേവാഭാരതിയുടെ നേതൃത്വത്തിൽ ശിവപുരം ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തിൽ രാമായണ മാസാചരണം നടത്തി.












Leave a Reply