ഇന്ത്യൻ കോഫി ഹൗസിൽ 600 ഒഴിവുകൾ

ഇന്ത്യൻ കോഫി ഹൗസുകളിൽ ജനറൽ വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘത്തിന് കീഴിലെ കോഫി ഹൗസുകളിലാണ് നിയമനം. അകെ 600 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13.

തസ്തിക:ജനറൽ വർക്കർ അകെ ഒഴിവുകൾ: 600.
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം.ശമ്പളം: തുടക്കത്തിൽ പ്രതിമാസം 12,000 രൂപ.പ്രായം: 18-30. പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടായിരിക്കും. പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ഇ.എസ്.ഐ. മറ്റ് ആനുകൂല്യങ്ങളും എന്നിവ ലഭിക്കുന്നതാണ്.
അപേക്ഷാഫീസ്: 200 രൂപ.പൂരിപ്പിച്ച അപേക്ഷകൾ രജിസ്റ്റേഡ് തപാലിൽ അയയ്ക്കണം.
വിലാസം: പ്രസിഡന്റ്, ഇന്ത്യൻ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘം, ലിമിറ്റഡ് നമ്പർ-4227, ഹെഡ് ഓഫീസ്, വെളിയന്നൂർ, തൃശ്ശൂർ, പിൻ: 680021.

പൂരിപ്പിച്ച അപേക്ഷകൾ രജിസ്റ്റേഡ് തപാലിൽ അയയ്ക്കണം.
വിലാസം: പ്രസിഡന്റ്, ഇന്ത്യൻ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘം, ലിമിറ്റഡ് നമ്പർ-4227, ഹെഡ് ഓഫീസ്, വെളിയന്നൂർ, തൃശ്ശൂർ, പിൻ: 680021

Leave a Reply

Your email address will not be published. Required fields are marked *