കള്ളാർ പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു; 38 പേരെ മാറ്റിപ്പാർപ്പിച്ചു

കള്ളാർ: പ്രദേശത്ത് തുടരുന്ന തീവ്രമഴയെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി കള്ളാർ ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പഞ്ചായത്തിലെ 11, 12 വാർഡുകളിൽപ്പെട്ട കുട്ടിക്കാനം, ഓട്ടക്കണ്ട എന്നീ ഉന്നതി പ്രദേശങ്ങളിലെ 38 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചത്.
​ചുള്ളിക്കര എൽ.പി. സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ക്യാമ്പിലെത്തിച്ച ആളുകൾക്ക് ബന്ധപ്പെട്ട അധികൃതർ പ്രാഥമിക ശുശ്രൂഷകളും അത്യാവശ്യ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
​പ്രദേശത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വില്ലേജ് അധികൃതരുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ആവശ്യമെങ്കിൽ കൂടുതൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള മുൻകരുതലുകളും പ്രാദേശിക ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *