കാസര്‍കോട് വിവാഹ വാര്‍ഷികത്തിന് വാങ്ങിയ കേക്കില്‍ പൂപ്പല്‍; ബേക്കറി പൂട്ടിച്ച് ആരോഗ്യ വകുപ്പ്

കാസര്‍കോട്: പരപ്പയില്‍ വിവാഹ വാര്‍ഷികത്തിന് വാങ്ങിയ കേക്കില്‍ പൂപ്പല്‍. കനകപ്പള്ളി സ്വദേശി സലീമിന്റെ വിവാഹ വാര്‍ഷികത്തിനായി പരപ്പയിലെ സ്വീറ്റി ബേക്കറിയില്‍ നിന്നും വാങ്ങിയ കേക്കിലാണ് പൂപ്പല്‍ കണ്ടത്. ശനിയാഴ്ചയായിരുന്നു സലീമിന്റെ വിവാഹ വാര്‍ഷികം. ഇവരുടെ ബന്ധുക്കളാണ് ബേക്കറിയില്‍ നിന്നും കേക്ക് വാങ്ങിയത്. കുട്ടികള്‍ ഉള്‍പ്പടെ കേക്ക് കഴിച്ചതിന് ശേഷം രുചിയില്‍ ഉണ്ടായ വ്യത്യാസത്തെ തുടര്‍ന്നാണ് കേക്ക് പരിശോധിച്ചതും പൂപ്പല്‍ കണ്ടെത്തുകയും ചെയ്തത്. കേക്ക് കഴിച്ച 6 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.സംഭവത്തില്‍ സലീം പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കി. ഇന്നലെ ആരോഗ്യ വിഭാഗം ബേക്കറിയിലെത്തി പരിശോധന നടത്തുകയും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് നോട്ടീസ് നല്‍കിയ ആരോഗ്യ വിഭാഗം ബേക്കറി പൂട്ടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *