ചുള്ളിക്കര എൽ.പി. സ്കൂൾ ദുരിതാശ്വാസ ക്യാമ്പിൽ വെച്ച് കർക്കിടകക്കഞ്ഞി ഫെസ്റ്റ് സംഘടിപ്പിച്ചു

ചുള്ളിക്കര: കള്ളാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസിന്റെ നേതൃത്വത്തിൽ ചുള്ളിക്കര എൽ.പി. സ്കൂൾ ദുരിതാശ്വാസ ക്യാമ്പിൽ വെച്ച്: FNHW കർക്കിടകക്കഞ്ഞി ഫെസ്റ്റും ഇലക്കറി ഫെസ്റ്റും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജിത കെ. നിർവ്വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി രമ ബി. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
​ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ റോയി പി.എൽ. സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഗീത പി., ശ്രീവിദ്യ, വാർഡ് മെമ്പർമാരായ ഗീത, ബിന്ദു, രേഖ, സനിത, ഗിരീഷ്, വാസു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
​ചടങ്ങിൽ കൃഷി ഓഫീസർ ഹനീന, ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ സോയ കെ. ഷൈജ, അക്കൗണ്ടന്റ് രവിത ആർ., FNHW ആർ.പി. ജയമണി, അഗ്രി സി.ആർ.പി. രജിത, സി.ഡി.എസ് – എ.ഡി.എസ് ഭാരവാഹികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
​ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഇലക്കറി മത്സരത്തിൽ 12-ാം വാർഡ് ഒന്നാം സ്ഥാനവും, 11, 2 വാർഡുകൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മെമ്പർ സെക്രട്ടറി ശ്രീ രവീന്ദ്രൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *