രാവിലെ കാലാവസ്ഥാ വകുപ്പ് പെട്ടെന്ന് Red Alert പ്രഖ്യാപിക്കുകയായിരുന്നു’;ഇന്ന് അവധി പ്രഖ്യാപിക്കാത്തതിൽ കളക്ടർ

കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. കഴിഞ്ഞ ദിവസം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ മഴയുണ്ടായിരുന്നില്ലെന്നും അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഇന്ന് രാവിലെ കാലാവസ്ഥാ വകുപ്പ് പെട്ടെന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’അപ്പോഴേക്കും നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരില്‍ പലരും സ്‌കൂളുകളിലേക്ക് തിരിച്ചു കഴിഞ്ഞിരുന്നു. ആ ഘട്ടത്തില്‍ പെട്ടെന്ന് ഒരു അവധി പ്രഖ്യാപിക്കുന്നത് കൂടുതല്‍ ആശയക്കുഴപ്പത്തിന് ഇടയാക്കും എന്ന് കരുതിയാണ് രാവിലെ അവധി നല്‍കാതിരുന്നത്. മാത്രവുമല്ല, റെഡ് അലേര്‍ട്ട് ഉണ്ടായിരുന്നെങ്കിലും നമ്മുടെ ജില്ലയില്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമൊന്നും ഉണ്ടായിരുന്നതുമില്ല. എന്നിരുന്നാലും, ഈ കനത്ത മഴയെയും അവഗണിച്ച് നമ്മുടെ മിടുക്കരായ കൂട്ടുകാര്‍ കൃത്യസമയത്ത് സ്‌കൂളുകളിലെത്തി’, അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *