ഉദുമ : കടൽക്ഷോഭവും കടലാക്രമണ ഭീഷണിയും നേരിടുന്ന ഉദുമ ജന്മ കടപ്പുറം കെ നീലകണ്ഠൻ എംഎൽഎയും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും സന്ദർശിച്ച്സ്ഥിതിഗതികൾ വിലയിരുത്തി.
ഈ മേഖലയിൽ കടലാക്രമണം നേരിടാൻ ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് മേജർ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി. ശാശ്വത പരിഹാരത്തിനായി സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ്രദേശവാസികളുമായി എംഎൽഎയും ജില്ലാ കളക്ടറും സംസാരിച്ചു സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. താത്കാലികമായി മാറ്റി പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട് .
ഉദുമ ഗ്രാമപഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ഫൗസിയ അബ്ദുള്ള,ഉദുമ പഞ്ചായത്ത് വാർഡ് മെമ്പർമാരായ ചന്ദ്രൻ നാലാം വാതുക്കൽ, സി കെ വേണു, ഷിയാസ്, കരീം നാലാം വാതുക്കൽ,മൈമൂന,ശംഭു ഉദുമ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഹംസ ദേളി, ജില്ലാ പഞ്ചായത്ത് മെമ്പർ സുകുമാരിഉദുമ പഞ്ചായത്ത് സെക്രട്ടറി ആദിത്യൻ ,
ഹോസ്ദുർഗ് തഹസിൽദാർ കെ രമേശൻ, ഡെപ്യൂട്ടി തഹസിൽദാർ മാരായ പി വി തുളസീരാജ്, കെ വി ബിജു, കാഞ്ഞങ്ങാട് ആർ ഡി ഒ സുദീപ് കുമാർ,ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ ഷൈനി,അസിസ്റ്റന്റ് ഡയറക്ടർ ശ്രീജേഷ്,ഇറിഗേഷൻ വകുപ്പ് ജീവനക്കാർ എന്നിവർ അനുഗമിച്ചു.












Leave a Reply