ചെറുപുഴ: കർണാടക വനമേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ചെറുപുഴ കാര്യങ്കോട് പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പാലാവയൽ പുളിങ്ങോം ഉൾപ്പെടെയുള്ള പുഴയോരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ അപകടനില മുന്നിൽ കണ്ട് സമീപവാസികളായ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.ചിറ്റാരിക്കാൽ തയ്യെനി വായിക്കാനത്തും ഉരുൾപൊട്ടിയതായി സംശയം. വെള്ളവും മണ്ണും കുത്തിയൊലിച്ചു ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി.
കർണാടക വനത്തിൽ ഉരുൾപൊട്ടി : ചെറുപുഴ, ചിറ്റാരിക്കൽ ഭാഗത്ത് വലിയ തോതിൽ മലവെള്ളപ്പാച്ചിൽ











Leave a Reply