അഖിലേന്ത്യാ കരാട്ടെ മത്സരത്തിൽ ഹർഷികയ്ക്ക് വെങ്കല മെഡൽ

മടിക്കൈ: സൈഡോക്കാൻ കരാട്ടെ ഇന്റർനാഷണൽ മൈസൂരിൽ സംഘടിപ്പിച്ച അഖിലേന്ത്യാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ആറു മുതൽ ഏഴ് വയസ്സ് വരെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ മടിക്കൈ സ്വദേശിനി ഹർഷിക വെങ്കല മെഡൽ നേടി.

മടിക്കൈ ബങ്കളത്തെ രേഷ്മ-ഹരീഷ് ദമ്പതികളുടെ മകളാണ് ഹർഷിക. ചായ്യോത്ത് മദർ അലക്സിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *