നീലേശ്വരം മുൻസിപ്പാലിറ്റിയെ ഹോസ്ദുർഗ് താലൂക്കിൽ തന്നെ നില നിർത്തി തൃക്കരിപൂർ ആസ്ഥാനമായി താലൂക്ക് യാഥാർത്ഥ്യമാക്കാനുള്ള നടപടിക്ക് വേഗത കൂട്ടണമെന്ന് മുസ്ലിം ലീഗ്

തൃക്കരിപ്പൂർ:ഹോസ്ദുർഗ് താലൂക്കിന്റെ ആസ്ഥാനത്തിന് തൊട്ടുരുമ്മി നിൽക്കുന്ന നീലേശ്വരം മുൻസിപ്പാലിറ്റിയെ ഹോസ്ദുർഗ് താലൂക്കിൽ തന്നെ നില നിർത്തി തൃക്കരിപൂർ,പടന്ന, വലിയ പറമ്പ, പിലിക്കോട്, ചീമേനി, ചെറുവത്തൂർ പഞ്ചായത്തുകളെ ചേർത്ത് കൊണ്ട് തൃക്കരിപൂർ ആസ്ഥാനമായി താലൂക്ക് യാഥാർത്ഥ്യമാക്കാനുള്ള നടപടിക്ക് വേഗത കൂട്ടണമെന്ന് മുസ്ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.
ജില്ലാ പിറവിക്കൊപ്പം ആവശ്യം ഉയർന്നതും പതിറ്റാണ്ടുകൾക്ക് മുമ്പ് സർക്കാർ നിയോഗിച്ച ചന്ദ്ര ഭാനു കമ്മീഷൻ അഭിപ്രായപ്പെട്ടതുമായ തൃക്കരിപ്പൂർ താലൂക്ക് ഇനിയും വൈകുന്നത് അനീതിയാണന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് പി.കെ സി. റഊഫ് ഹാജിഅദ്ധ്യക്ഷത വഹിച്ചു. ജനറൽ സിക്രടറി സത്താർ വടക്കുമ്പാട് ആ മുഖഭാഷണം നടത്തി. സിക്രട്ടറി നിസാം പട്ടേൽ നിയമസഭ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സിക്രട്ടറി എ.ജി.സി. ബഷീർ ഉൽഘാടനം ചെയ്തു. ജില്ലാ സിക്രട്ടറി ടി.സി.എ.റഹിമാൻ, സംസ്ഥാനകമ്മിറ്റി അംഗം എം’. സി.ഖമറുദ്ദീൻ, മണ്ഡലം ഭാരവാഹികളായ ലത്തീഫ് നീലഗിരി, എൻ.കെ.പി.മുഹമ്മദ കുഞ്ഞി, റഫീഖ് കോട്ടപ്പുറം, ജാതിയിൽ അസൈനാർ, മുഹമ്മദ് കൂളിയാട്, പി.കെ.സി. കുഞ്ഞബ്ദുല്ല, ജില്ല കമ്മിറ്റി അംഗങ്ങളായ വി.കെ. ബാവ, അഷ്റഫ് പള്ളിക്കണ്ടം, എം.ടി. ജബ്ബാർ, ബി.സി.എ.റഹ്മാൻ കുവൈത്ത് കെ.എം.സി.സി. മണ്ഡലം പ്രസിഡന്റ് ഹഖീം അസ്ഹരി, പി.വി.മുഹമ്മദ് അസ്ലം, ഉസ്മാൻ പാണ്ടിയാല, എസ്. കുഞ്ഞഹമ്മദ്, വി.വി.അബ്ദുല്ല ഹാജി, ടി.പി. മുത്തലിബ്, ഇ.എം. കുട്ടി ഹാജി, അഡ്വ: കെ.പി. നസീർ, സിദ്ദീക് ആമത്തല, പി.സി. ഇസ്മായിൽ, എം.ടി.പി. സുലൈമാൻ, ഇ.പി. ഫാറൂഖ്, കെ.എ. മൊയ്തീൻ കുഞ്ഞി മാസ്റ്റർ, യു.സി.മുഹമ്മദ് കുഞ്ഞി, റൈഹാനത്ത് ടീച്ചർ, ഷംസീറ മുഹമ്മദലി, വി.പി.പി. ശുഹൈബ്, ഉസ്മാൻ പോത്താംകണ്ടം, ഷംസീർ മണിയനൊടി, പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *