സ്പെയിന് മുന്നില്‍ ഫ്രാന്‍സ് കളി മറന്നു, അല്ല-സ്പെയിന് ജ്വലിച്ചതോടെ ഫ്രാന്‍സ് പതറി. ഫുട്ബോള്‍ ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ ലക്ഷ്യമിട്ടെത്തിയ ഫ്രാന്‍സിനെ കീഴടക്കി സ്പെയിന് ഫൈനലില്‍. എതിരില്ലാത്ത രണ്ടുഗോളിനാണ് സ്പെയിന്റെ ഫൈനല്‍ പ്രവേശം. 22-ാം മിനിറ്റില്‍ മൈകല്‍ ഒയര്‍സബാലിലൂടെ ലീഡെടുത്ത സ്പെയിന് 58-ാം മിനിറ്റില്‍ പെഡ്രോ പോറോയിലൂടെ ഗോള്‍വേട്ട പൂര്‍ത്തിയാക്കി.ഫ്രാന്‍സിന്റെ പേരുകേട്ട ആക്രമണ നിരയെ നിലംപരിശാക്കിയാണ് സ്പെയിന്റെ മുന്നേറ്റങ്ങള്‍. പലപ്പോഴും ഫ്രാന്‍സിന്റെ മുന്നേറ്റങ്ങളെല്ലാം സ്പാനിഷ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. എംബാപ്പെയും ഉസ്മാന് ഡെംബലയും ബാര്‍കോളയും ഒലിസയുമെല്ലാം പതറിപ്പോയ നേരമായിരുന്നു പലപ്പോഴും.
16 വര്‍ഷത്തിന് ശേഷം സ്പെയിന് ഫൈനലില്‍; കീഴടക്കിയത് ഫ്രാൻസിനെ












Leave a Reply