രാജപുരം: ബംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ പനത്തടി പുലിക്കടവ് സ്വദേശിയായ യുവാവ് മരിച്ചു. പുലിക്കടവ് സ്വദേശി നിതിൻ പ്രകാശ് ആണ് മരിച്ചത്.
ലോറിയും നിതിൻ സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദാരുണ അപകടം.
അപകടവിവരം അറിഞ്ഞതിനെ തുടർന്ന് പിതാവും മറ്റ് ബന്ധുക്കളും ബംഗളൂരുവിലേക്ക് തിരിച്ചു.
പുലിക്കടവ് സ്വദേശികളായ പ്രകാശിന്റെയും പനത്തടിയിൽ കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന ലക്ഷ്മിയുടെയും മകനാണ് നിതിൻ. മിഥുൻ, കിരൺ എന്നിവർ സഹോദരങ്ങളാണ്.












Leave a Reply