മഞ്ചേശ്വരം:
വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിക്കുകയും, ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണം തട്ടിയെടുക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത കേസിൽ പ്രതിയും സഹായിയും അറസ്റ്റിലായി.
മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ 27-കാരിയായ യുവതിയുടെ പരാതിയെ തുടർന്ന് ഉദ്വാവാർ സ്വദേശികളായ അൻവർ, സെനോഹർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പരാതി പ്രകാരം, ജൂൺ 23-ന് രാത്രി 10.30ഓടെ ഒന്നാം പ്രതി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചു. തുടർന്ന് രാത്രി വീട്ടിലെത്തുമെന്നും ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്നും, അല്ലാത്തപക്ഷം വീഡിയോ ഭർത്താവിന്അയച്ചുകൊടുക്കുമെന്നുംഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
ഭീഷണിപ്പെടുത്തി യുവതിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായും, രണ്ടാം പ്രതി സംഭവത്തിൽ ഒത്താശ ചെയ്തതായും പരാതിയിൽ പറയുന്നു.












Leave a Reply