കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ്സ് ഫോറത്തിൻ്റെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ഫോറത്തിൻ്റെ സ്ഥാപക പ്രസിഡൻറ് എം.പി. ദാമോദരൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മികച്ച വാർത്തയ്ക്കുള്ള അവാർഡിന് മാതൃഭൂമി റിപ്പോർട്ടർ ടി.വി. ജയകൃഷ്ണൻ അർഹനായി.
സുരേന്ദ്രൻ നീലേശ്വരം സ്മാരക മാധ്യമ അവാർഡ് ന്യൂസ് മലയാളം റിപ്പോർട്ടർ രതീഷ് വാസുദേവന് ലഭിച്ചു.
ടി. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഗ്രാമീണ റിപ്പോർട്ടിംഗ് പുരസ്കാരം മാതൃഭൂമി റിപ്പോർട്ടർ പി. ശിൽപ സ്വന്തമാക്കി.
ആദ്യകാലകർഷക-കമ്മ്യൂണിസ്റ്റ് നേതാവ് കെ.വി. രാമുണ്ണി സ്മാരക അവാർഡിന് ഉത്തരദേശം ലേഖകൻ പി. പ്രവീൺകുമാർ അർഹനായി.
ജൂറി ചെയർമാനായ രവീന്ദ്രൻ രാവണേശ്വരം അധ്യക്ഷനായ സമിതിയാണ് അവാർഡുകൾ നിശ്ചയിച്ചത്. ഫസലുറഹ്മാൻ, ബാബു കോട്ടപ്പാറ, കെ.വി. ബൈജു എന്നിവർ ജൂറി അംഗങ്ങളായിരുന്നു.
അവാർഡിൽ 5,001 രൂപയുടെ ക്യാഷ് പ്രൈസും ശിൽപ്പവും പ്രശസ്തിപത്രവും ഉൾപ്പെടും.
ജൂലൈ 7-ന് കാഞ്ഞങ്ങാട്ട് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. ചടങ്ങിനോടനുബന്ധിച്ച് പത്രപ്രവർത്തകരുടെ മക്കൾക്കുള്ള തോട്ടോണ കോമൻ മണിയാണി സ്മാരക വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ചടങ്ങിൽ വിതരണം നടത്തും.












Leave a Reply