പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച സ്ഥലങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു.

പാണത്തൂർ – കാട്ടാന ശല്യം രൂക്ഷമായ പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളി മാമ്പഴം പ്രദേശം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ജോസ് മാത്യു തുടങ്ങിയവയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒക്ലാവ് കൃഷ്ണൻ, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, പി രഘുനാഥ്, പനത്തടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ കെ.ബി രതീഷ്, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാഹുൽ കെ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജു എം.പി, ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ അരുൺ രംഗത്ത് മല ,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു. സോളാർ വേലി ഇല്ലാത്ത സ്ഥലങ്ങളിൽ സോളാർ വേലി നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കാനും, മെയിൻ്റനൻസ് ആവശ്യമുള്ള സ്ഥലങ്ങളിൽ ഉടൻ ആറ്റപ്പണി നടത്താനും, വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ കർഷകർക്കുള്ള ധനസഹായം എത്രയും പെട്ടെന്ന് ലഭ്യമാക്കാനും ധാരണയായി.

Leave a Reply

Your email address will not be published. Required fields are marked *