പാണത്തൂർ പുത്തൂരടുക്കത്ത് ഓട്ടോ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

പാണത്തൂർ: പുത്തൂരടുക്കത്ത് നിയന്ത്രണം വിട്ട ഓട്ടോ റോഡിൽ നിന്നും പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 8:45 ഓടെയാണ് സംഭവം.
കൂറ്റൻ ഇറക്കമിറങ്ങുന്നതിനിടെ വാഹനത്തിന്റെ ബ്രേക്ക് പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു. ഈ സമയം എതിരെ വന്ന മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ പെട്ടെന്ന് വെട്ടിച്ചുമാറ്റാൻ ശ്രമിച്ചു. ഇതോടെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ട ഓട്ടോ റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ ഡ്രൈവർ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പാണത്തൂർ വില്ലേജ് സ്റ്റാൻഡിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പുത്തൂരടുക്കം സ്വദേശി ശരത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം.
റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന വെട്ടുകല്ലുകൾക്ക് സമീപത്തേക്കാണ് വാഹനം മറിഞ്ഞിട്ടുള്ളത്. അപകടത്തിൽ വാഹനത്തിന്റെ മുകൾഭാഗത്തിനും വശങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *