ചാമുണ്ഡിക്കുന്ന്: GHS ചാമുണ്ഡിക്കുന്നിൽ വിജയോത്സവം സംഘടിപ്പിച്ചു. NMMS, LSS, USS, പരീക്ഷകളിലും SSLC പരീക്ഷയിലും ഉന്നത നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ മൊമെൻ്റൊ നൽകി ആദരിച്ചു. പി ടി എ പ്രസിഡൻ്റ് സുഹാസ് K സ്വാഗതം പറഞ്ഞ ചടങ്ങിൽ പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് P. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. മൂന്നാം വാർഡ് മെമ്പർ കെ കെ വേണുഗോപാൽ, നാലാം വാർഡ് മെമ്പർ എം ബാലകൃഷ്ണൻ, രണ്ടാം വാർഡ് മെമ്പർ കെ സി മോഹൻദാസ്, പനത്തടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ എൻ വിജയകുമാരൻ നായർ, വിനയൻ മാഷ്, സ്റ്റാഫ് സെക്രട്ടറി സിന്ധു മോൾ അഴകത്ത്, എം പി ടി എ പ്രസിഡണ്ട് ശാലിനി വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ചു. എച്ച് എം ഇൻ ചാർജ് ശാരി ജി നായർ നന്ദി പറഞ്ഞു.
ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്നിൽ വിജയോത്സവം സംഘടിപ്പിച്ചു












Leave a Reply