താന്നിക്കൽ ചെമ്പംവെയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു :വ്യാപകമായി വാഴകളും തെങ്ങുകളും കവുങ്ങുകളും പിഴുതെറിഞ്ഞു.

പനത്തടി : കനത്ത മഴ ആരംഭിച്ചതോടെ താന്നിക്കൽ ചെമ്പംവെയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളായി തുടർച്ചയായി ജനവാസ മേഖലകളിലിറങ്ങുന്ന കാട്ടാന പ്രദേശത്ത് വ്യാപകമായ കൃഷിനാശമാണ് വരുത്തുന്നത്. താന്നിക്കൽ ചെമ്പംവെയിൽ തുടങ്ങിയ ഭാഗങ്ങളിലാണ്ഉണ്ടായത് .

​ഇന്നലെ രാത്രി കരിയാപ്പു നായ്ക് ,വിദ്യാനാഥൻ ചെമ്പംവെയിൽ,നാരായണൻ ചെമ്പംവെയിൽകേശവൻ താന്നിക്കൽ എന്നിവരുടെ കൃഷിയിടത്തിൽ അതിക്രമിച്ചു കയറിയ ആനകാൾ വ്യാപകമായി വാഴകളും തെങ്ങുകളും കവുങ്ങുകളും പിഴുതെറിഞ്ഞു. ഈ വർഷം മാത്രം മൂന്നിലധികം തവണയാണ് ഇവരുടെ കൃഷിയിടത്തിൽ ആനയിറങ്ങി നാശനഷ്ടം ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെരുമുണ്ടയിലെ നാഗേഷിന്റെ കൃഷിയിടവും ആന തകർത്തിരുന്നു.റോഡിലൂടെ കാട്ടാനകൾ തീറ്റ കഴിഞ്ഞ് മടങ്ങുന്നു.ഫോറസ്റ്റ് ബന്ധപ്പെട്ട അധികാരികളെ വിവരമറിയിച്ചെങ്കിലും ഈ ഭാഗത്ത് തിരിഞ്ഞുനോകില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം .

Leave a Reply

Your email address will not be published. Required fields are marked *