ബജറ്റിൽ ഉമ്മൻ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിക്കാത്തതിൽ വിവാദം; ജനങ്ങൾക്ക് ആഗ്രഹം ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിക്കാത്തത്തില്‍ വിവാദം. വി ഡി സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ കോണ്‍ഗ്രസിന്റെ അധികായനും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സ്മാരകം പ്രഖ്യാപിക്കും എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയെ സ്‌നേഹിക്കുന്നവരും കോണ്‍ഗ്രസ് അണികളും കരുതിയിരുന്നത്. മറ്റ് പലരുടെയും പേരില്‍ സ്മാരകങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും ഉമ്മന്‍ ചാണ്ടിയുടെ പേരിൽ സ്മാരകം പ്രഖ്യാപിക്കാത്തതിൽ അണികൾക്കിടയിൽ അമർഷമുണ്ട്.

 

വി ഡി സതീശന്‍ അവതരിപ്പിച്ച ബജറ്റില്‍ മുന്‍ മന്ത്രി കെ ആര്‍ ഗൗരിയമ്മ, നടന്‍ സലിം കുമാര്‍, ഗായകന്‍ ഉമ്പായി എന്നിവരുടെ പേരില്‍ സ്മാരകങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം ജോണ്‍സണ്‍ മ്യൂസിക് അക്കാദമിയും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ പേരിൽ സ്മാരകമായി ഒരു സാംസ്‌കാരിക കേന്ദ്രവും ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചെങ്കിലും മറ്റ് പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *