പെരിയ : മംഗലംകളി അക്കാദമി ഫോർ ട്രൈബ്സിന്റെ വാർഷിക ജനറൽബോഡി യോഗവും അനുമോദന പരിപാടിയും പെരിയ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. ബിന്ദു ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ ഒ. കെ. പ്രഭാകരൻ അധ്യക്ഷനായി. തുടർന്ന് അക്കാദമി ഗുരുക്കൻമാരെയും കേരള ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയ അക്കാദമിയിലെ മെമ്പർമാരെയും ചടങ്ങിൽ ആദരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് വെള്ളംതട്ട. പുല്ലൂർ പെരിയ പഞ്ചായത്ത് അംഗം രതീഷ് കാട്ടുമാടം.അക്കാദമി വൈസ് ചെയർമാനും പനത്തടി പഞ്ചായത്ത് അംഗവുമായ ഷിബു പാണത്തൂർ, സുകു കമലപ്ലാവ്, കണ്ണൻ ആനപെട്ടി, കൃഷ്ണൻ മൂപ്പിൽ, കുഞ്ഞികൃഷ്ണൻ അമ്പിലാടി എന്നിവർ സംസാരിച്ചു. അക്കാദമി സെക്രട്ടറി അനന്തൻ സ്വാഗതവും ട്രഷറര്‍ നിമിത കല്യോട്ട് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി
ഒ.കെപ്രഭാകരൻ (ചെയർമാൻ),
അനന്തൻ കാലിച്ചാനടുക്കം (സെക്രട്ടറി), കുഞ്ഞികൃഷ്ണൻ അമ്പിലാടി (ട്രഷറർ)എന്നിവരെ ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു.
മംഗലംകളി അക്കാദമി ഫോർ ട്രൈബ്സിന്റെ വാർഷിക ജനറൽ ബോഡി യോഗവും അനുമോദന പരിപാടിയും നടന്നു.












Leave a Reply