പാണത്തൂർ – പനത്തടി പഞ്ചായത്തിലെ മലയോരമേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം പൊതുജനങ്ങൾ ഭീതിയോടെ ആണ് ജീവിക്കുന്നതെന്നും,ഉന്നമംഗലം നിന്ന് മനുഷ്യന്റെ ജീവന് സ്വത്തിനും സംരക്ഷണം നൽകണമെന്നും ബി.എം.എസ് പനത്തടി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. കാർഷികവിളകൾ നശിപ്പിക്കുന്നതോടൊപ്പം നിരവധി ആളുകൾ വന്യജീവിആക്രമണത്തിൽ ഗുരുതരമായ പരിക്കുപറ്റുന്ന സാഹചര്യം ഉണ്ടായി. കർഷകരുടെ വിളകൾ പാടെ നശിപ്പിച്ചു. കർഷകർ ജീവിക്കാൻ മാർഗമില്ലാതെ വിഷമിക്കുകയാണ്. അവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ബി.എം.എസ് പനത്തടി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. പാണത്തൂർ മസ്ദൂർ ഭവനിൽ നടന്ന സമ്മേളനം ബി.എം.എസ് പഞ്ചായത്ത് പ്രസിഡന്റ് പി.ജി തങ്കച്ചന്റെ അധ്യക്ഷതയിൽ ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽ വാഴക്കോട് ഉദ്ഘാടനം ചെയ്തു. ആർഎസ്എസ് ഖണ്ഡ് ബൌദ്ധിക് പ്രമുഖ് സുരേഷ് കെ, പനത്തടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ വേണുഗോപാൽ കെ.കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കഴിഞ്ഞ മൂന്നുവർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ചന്ദ്രൻ മാട്ടകുന്നും, സുരേഷ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പാണത്തൂർ മേഖല പ്രസിഡന്റ് സുരേഷ് പെരുമ്പള്ളി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ് :തങ്കച്ചൻ പാണത്തൂർ, സെക്രട്ടറി ചന്ദ്രൻ മാട്ടകുന്ന്, ട്രഷറർ സുരേഷ് ഓട്ടമല എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന സമിതി അംഗം കൃഷ്ണൻ കേളോത്ത് സമാരോപ് പ്രഭാഷണം നടത്തി. ചന്ദ്രൻ മാട്ടകുന്ന് സ്വാഗതവും ശശി കല്ലപ്പള്ളി നന്ദിയും പറഞ്ഞു.












Leave a Reply