പാണത്തൂർ: ഭാരത സർക്കാരിൻ്റെ ആയുഷ് പ്രീമിയം സർട്ടിഫിക്കറ്റുള്ള എലമെൻ്റ്സ് വെൽനസ്സ് ആയുർവേദ ഉൽപന്നങ്ങളുടെ ഹോം ഷോപ്പി പനത്തടി പഞ്ചായത്തിലെ പാറക്കടവിൽ പ്രവർത്തനമാരംഭിച്ചു. പാറക്കടവിലുള്ള രുഗ്മ കെ. പി.യുടെ ഭവനത്തിൽ ആരംഭിച്ച ഷോപ്പിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ എം. ഷിബു നിർവ്വഹിച്ചു.
ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനുമായി പാർശ്വഫലങ്ങളില്ലാത്ത ആയുർവേദ വെൽനസ്സ് ഉൽപന്നങ്ങളാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്. ആയുർവേദ ഉൽപന്നങ്ങൾക്ക് പുറമെ ദൈനംദിന ജീവിതത്തിൽ ആവശ്യമുള്ള മറ്റ് വീട്ടുസാധനങ്ങളും ഈ ഹോം ഷോപ്പി വഴി ഉപഭോക്താക്കളിലേക്ക് എത്തും. തൊഴിൽരഹിതരായ യുവതി-യുവാക്കൾക്ക് മികച്ചൊരു വരുമാന മാർഗ്ഗം കണ്ടെത്താനും ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കമ്പനി പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ ഉൽപന്നങ്ങളെക്കുറിച്ചുള്ള വിശദമായ പരിചയപ്പെടുത്തലും നടന്നു. കൂടുതൽ വിവരങ്ങൾക്ക് *9059394995, 9745479605, 9847867869* എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.












Leave a Reply