മാലക്കല്ല് കനകമൊട്ട ജംഗ്ഷനിൽ കനകമൊട്ട സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം കള്ളാർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറും, വികസനകാര്യ കമ്മിറ്റി ചെയർപേഴ്സണുമായ ശ്രീമതി ഗീത പി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ വൈസ് പ്രസിഡന്റ് ശ്രീ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ നാരായണൻ, മൂന്നാം വാർഡ് മെമ്പർ ശ്രീമതി സനിത ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സൗഹൃദ കൂട്ടായ്മയുടെ മുൻ പ്രസിഡന്റുമാരായ ശ്രീ ടോമി ചെട്ടിക്കത്തോട്ടത്തിൽ സ്വാഗതവും ശ്രീ പ്രസന്നൻ ടി പി നന്ദിയും പറഞ്ഞു.
സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമ്മിച്ച ഈ ബസ് കാത്തിരിപ്പ് കേന്ദ്രം സ്കൂൾ കോളേജ് കുട്ടികൾക്കും, മുതിർന്നവർക്കും ഏറെ പ്രയോജനപ്പെടുന്നതും മാതൃകാപരമാണെന്നും എല്ലാവരും പറയുകയുണ്ടായി.
കനകമൊട്ട സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം ചെയ്തു












Leave a Reply