നീലേശ്വരം കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിലെ കവർച്ച; മോഷ്ടാവ് പിടിയിൽ

നീലേശ്വരം: കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിൽ നടന്ന കവർച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.സംസ്ഥാനത്തെ നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ പത്തനംതിട്ട സ്വദേശി വിഷ്ണു‌ (32) ആണ് പിടിയിലായത്.വാളയാറിൽ നിന്നാണ് നീലേശ്വരം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പ്രതിയെ നീലേശ്വരത്ത് എത്തിച്ചു.

മെയ് 24 നാണ് കോട്ടപ്പുറം വൈകുണ്‌ഠം ക്ഷേത്രത്തിൽ കവർച്ച നടന്നത്.പതിനൊന്ന് പൂട്ടുകൾ പൊട്ടിച്ച മോഷ്ടാവ് 6 ഭണ്ഡാരങ്ങൾ തകർത്ത് 30,000 ത്തോളം രൂപ കവർന്നിരുന്നു.
നീലേശ്വരം ഇൻസ്‌പെക്ടർ കെ. അജിത,അസി.സബ് ഇൻസ്പെ‌ക്ടർമാരായ എൻ.എം.രമേശൻ, സുഗുണൻ, ശ്രീജിത്ത്, രമേശൻ,ഗിരിഷ് കുമാർ പള്ളികൈ,മഹേഷ് കാങ്കോൽ,അജിത്ത് പളളിക്കര,നിഗേഷ്, ദിനേശ്, നിഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *