സൗജന്യ ബസ് യാത്ര: പാണത്തൂരിൽ യു.ഡി.എഫ് സ്വീകരണം നൽകി

 

​ പാണത്തൂർ: സംസ്ഥാന യു.ഡി.എഫ് ഗവൺമെൻ്റിൻ്റെ ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി സ്ത്രീകൾക്കായി നടപ്പിലാക്കിയ സൗജന്യ കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്ക് പാണത്തൂരിൽ സ്വീകരണം നൽകി. പനത്തടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൻ്റെ ഭാഗമായി ബസ്സിലെ യാത്രക്കാർക്ക് മണ്ഡലം കമ്മിറ്റിയുടെ വകയായി മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
​സ്വീകരണ പരിപാടികൾക്ക് മണ്ഡലം പ്രസിഡൻ്റ് എം. ജയകുമാർ, ബ്ലോക്ക് പ്രസിഡൻ്റ് മധുസൂധനൻ ബാലൂർ, പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ജെയിംസ്, സുപ്രിയ അജിത്ത്, റീന തോമസ്, എൻ. വിൻസെൻ്റ്, സണ്ണി ഇലവുങ്കൽ എന്നിവരും ബാബു പാണത്തൂർ, മധു റാണിപുരം, എസ്.എസ്. കൃഷ്ണൻ, ജോണി തോലമ്പുഴ, ലക്ഷ്‌മി പട്ടുവം, അമ്മിണി, പി.എ. മുഹമ്മദ് കുഞ്ഞി, രാജീവ് തോമസ്, രാജേഷ് കണിയാന്തറ, റോയ് പാണത്തൂർ, വി.ഡി. ജോഷി, ജോസ് നാഗരോലിൽ, ബ്രിജിൽ, സി.ആർ. രാഘവൻ, നാരായണൻ നായർ, ശ്രീധരൻ കോയത്തടുക്കം, മനോജ് പാണത്തൂർ, അബ്ബാസ് പുഞ്ചാവി, റഫീഖ് പാണത്തൂർ, എം. ബാലു, വിനോദ് ജോസഫ്, ജോർജ്ജ് കല്ലപ്പള്ളി, മുരളീകൃഷ്ണൻ തുടങ്ങിയവരും നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *