എം. കുഞ്ഞിരാമൻ നമ്പ്യാർ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

 

ചുളിക്കര: ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ എംഎൽഎ എം. കുഞ്ഞിരാമൻ നമ്പ്യാരുടെ 12-ാം ചരമ വാർഷികത്തോടനുബന്ധിച്ച് ചുളിക്കര ബ്ലോക്ക് കോൺഗ്രസ്സ് ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
അനുസ്മരണ യോഗത്തിന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് മധുസൂധനൻ ബാലൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രൊഫസർ ഖാദർ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി.
രമേശൻ കരുവാച്ചേരി, അഡ്വ. പി.കെ. ചന്ദ്രശേഖരൻ, മീനാക്ഷി ബാലകൃഷ്ണൻ, ടി.കെ. നാരായണൻ, ബളാൽ പഞ്ചായത്ത് പ്രസിഡന്റ് ലത, എം.കെ. മാധവൻനായർ കള്ളാർ, കോടോം ബേളൂർ മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണൻ, പനത്തടി മണ്ഡലം പ്രസിഡന്റ് എം. ജയകുമാർ, ജോണി തോലമ്പുഴ, പി. ആലി, വി. മാധവൻ നായർ, സന്തു ടോം ജോസ്, എം.എം. സൈമൺ, വിനോദ് കപ്പിത്താൻ, എച്ച്. വിഘ്നേശ്വര ഭട്ട്, ത്രേസ്യാമ്മ ജോസഫ്, കരുണാകരൻ നായർ എടത്തോട്, എ.കെ. ദിവാകരൻ, ഗംഗാധരൻ ആടകം, പി.എ. മുഹമ്മദ് കുഞ്ഞി, വി.ഡി. ജോഷി, സണ്ണി ഇലവുങ്കൽ, ബാബു മാണിയൂർ, രാജീവ് തോമസ്, കെ.കെ. യൂസഫ്, രാധാകൃഷ്ണൻ നായർ, എൻ. വിൻസന്റ്, രേഖ, റോയി, ഗിരീഷ്, സുരേന്ദ്രൻ അരിങ്കല്ല്, പി.എ. വാസു, സുരേഷ് കൂക്കൾ, ഗോപി പൂടംകല്ല് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
ചടങ്ങിൽ സജി പ്ലാച്ചേരി കള്ളാർ സ്വാഗതവും, സജി പ്ലാച്ചേരി അയറോട്ട് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *