ലണ്ടനിൽ പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിച്ച ജസീലിന് അഭിനന്ദന പ്രവാഹം.

ലണ്ടൻ :മലയാളികളുടെ അഭിമാനം വാനോളമുയർത്തി
ലണ്ടനിൽ ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ കുട്ടിയെ അതി സഹസികമായി രക്ഷപ്പെടുത്തിയ ജസീലിന് അഭിനന്ദന പ്രവാഹം. തന്റെ സമയോചിതമായ ഇടപെടൽ വഴി മലയാളികൾക്കും ഓരോ ഇന്ത്യക്കാരനും അഭിമാനമായി മാറി ജസീൽ.. ലണ്ടൻ നഗരത്തിലെ ഇൽഫോർഡിൽ ബഹുനില കെട്ടിടത്തിന്റെ ജനാലയിലൂടെ ഊഴ്ന്ന് ഇറങ്ങി കുട്ടി താഴേയ്ക്ക് വീണപ്പോൾ ദൈവത്തിന്റെ കരം പോലെ സംരക്ഷണമൊരുക്കി ജസീൽ ഉണ്ടായിരുന്നു. സംഭവ സ്ഥലത്ത് പോലിസ് ഉണ്ടായിരുന്നിട്ടും ജസീലിന്റെ കൃത്യമായ ഇടപെടലാണ് കുട്ടിക്ക് ഒരു പോറൽ പോലും ഏൽക്കാതെ തുണയായത്. അന്തരാഷ്ട്ര മാധ്യമങ്ങൾ അടക്കം ചർച്ച ചെയ്ത വാർത്താ താരo ജസീൽ മലപ്പുറം ചങ്ങരംകുളം സ്വദേശിയാണ്.കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ജസീലിനെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. ബ്രിട്ടൻ മലബാർ അസോസിയേഷന്റെയും, മുസ്ലിം ലീഗ് ലണ്ടൻ കാസറഗോഡ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജസീലിനെ ആദരിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.ബ്രിട്ടൻ മലബാർ അസോസിയേഷൻ പ്രസിഡന്റ്‌ റൗഫ് പടന്ന ജസീലിന് സ്നേഹോപഹാരം കൈമാറി.ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ ആശംസകൾ അറിയിച്ച് സംസാരിച്ചു. ലണ്ടൻ മുസ്ലീം ലീഗ് കാസർഗോഡ് കമ്മിറ്റിക്ക് വേണ്ടി ജിന്ന മാണിക്കോത്ത് സ്നേഹോപഹാരം കൈമാറി.മുഹമ്മദ്‌ ഷറഫ് ഷാൾg അണിയിച്ചു.റംഷി കല്ലൂരാവി,മജീദ് മഞ്ചേരി , സുമൈദ് പടന്ന, കരീം, ഹാഷിം, റസാക്ക് പടന്ന,ജാബിർ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *