ടോയ്ലറ്റ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നടത്തി.

 

അമ്പലത്തറ: അമ്പലത്തറജിവിഎച്ച്എസ് സ്കൂളിന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ CSRഫണ്ടുംഉപയോഗിച്ചും നിർമ്മിച്ചു നൽകിയ രണ്ട് ടോയ്ലറ്റ് ബ്ലോക്കുകളുടെ ഉദ്ഘാടനം യഥാക്രമം കാഞ്ഞങ്ങാട്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുജാത, പുല്ലൂർ പെരിയഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ: സി കെ .സബിതതുടങ്ങിയവർ നിർവഹിച്ചു.ചടങ്ങിൽ മുഖ്യാതിഥികളായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോയ കെ കെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാഞ്ഞങ്ങാട് റീജണൽ മാനേജർ രാജേഷ് കെ എന്നിവർ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാടിക്കാൽനാരായണൻ , വാർഡ് മെമ്പർമാരായ സി.കൃഷ്ണകുമാർ , കെ.സുനിത , പിടിഎ പ്രസിഡണ്ട്പി.ജയകുമാർ ,എസ്.എം.സിചെയർമാൻ എൻ. മനോജ് കുമാർ , മദർ പി ടി എ പ്രസിഡന്റ് കെ വി .സുജാത , സീനിയർ അസിസ്റ്റന്റ് കെ.നിഷ , സ്റ്റാഫ് സെക്രട്ടറി ടികെ . പത്മജ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
2024-25 വർഷത്തെ മദർ പി ടി എ ഇൻസിനറേറ്റർ കൈമാറി.സ്കൂൾ ഹെഡ്മാസ്റ്റർ പിവി .രാജേഷ്
സ്വാഗതവും, പ്രിൻസിപ്പൽ കെവി .പ്രശാന്ത് നന്ദിയും അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *