ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ.

 

കാസർകോട്: മയക്കുമരുന്ന് കേസിൽ ജാമ്യം ലഭിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ ഉള്ളാൾ പോലീസ് അറസ്റ്റ് ചെയ്തു.
ഉപ്പള പച്ചിലൻവാരിയിലെ ഫസൽ (31) ആണ് അറസ്റ്റിലായത്.

2021-ൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ പ്രതിയായ ഫസൽ ജാമ്യത്തിൽപുറത്തിറങ്ങിയതിന് ശേഷം കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഏറെ നാളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ചൊവ്വാഴ്ച ഉള്ളാൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പോലീസ് പിടികൂടുകയായിരുന്നു.

തുടർന്ന് മംഗളൂരു പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *