മന്നിപ്പാടി കാന്തിക്കരയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്ന് വന്‍ നാഷ നഷ്ടം

കാസര്‍കോട്; കാസര്‍കോട് മന്നിപ്പാടി കാന്തിക്കരയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്ന് വന്‍ നാഷ നഷ്ടം.
കാന്തിക്കരയിലെ സതീഷിന്റെ വീടിനാണ് ഇടിമിന്നലേറ്റത്. ശകത്മായ ഇടിമിന്നലേറ്റ് വീടിന്റെ മെയിന്‍ വാര്‍പ്പിന്റെ ഒരു ഭാഗം തന്നെ തകര്‍ന്നു. കൂടാതെ ലിന്റല്‍ വാര്‍പ്പും തകര്‍ന്നു…പലയിടങ്ങളിലായി വിള്ളലുമുണ്ടായിട്ടുണ്ട്..വയറിംഗ് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ടി.വി, വാഷിംഗ് മെഷീന്‍, എസി, ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്ന എല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തി നശിച്ചു.20 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു…അപകട സമയത്ത് സതീഷിന്റെ ഭാര്യ റീന,മക്കള്‍,മാതാവ് എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്..വലിയ ശബ്ദം കേട്ടപ്പോള്‍ ഇവര്‍ പെട്ടെന്ന് തന്നെ പുറത്തേക്കിറങ്ങിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്..മെയിന്‍ വാര്‍പ്പുള്‍പ്പെടെ പൊട്ടി വന്‍ വിള്ളല്‍ വീണതിനാല്‍ ഈ വീട്ടില്‍ സുരക്ഷയോടെ താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണ്..20 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *