നീലേശ്വരത്ത് ദേശീയപാതയില്‍ ഇളനീര്‍ ലോറി തലകീഴായി മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി.

 

നീലേശ്വരം: ദേശീയപാതയിലെ കരുവാച്ചേരിയില്‍ ഇളനീര്‍ കയറ്റിയ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ വലിയ ദുരന്തമാണ് ഒഴിവായത്.

കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഇളനീര്‍ ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൊണ്ടിരിക്കെ ലോറിയുടെ ടയര്‍ പെട്ടെന്ന് പൊട്ടിത്തെറിച്ചതോടെയാണ് വാഹനം നിയന്ത്രണം വിട്ടത്. തുടര്‍ന്ന് ദേശീയപാതയുടെ നടുവിലേക്ക് ലോറി തലകീഴായിമറിയുകയായിരുന്നു.
അപകടസമയത്ത് റോഡില്‍ മറ്റ് വാഹനങ്ങള്‍ സമീപത്തില്ലാതിരുന്നതും ലോറിയിലുണ്ടായിരുന്നവര്‍ക്ക് ഗുരുതര പരിക്കുകളൊന്നും സംഭവിക്കാതിരുന്നതും വലിയൊരു ദുരന്തം ഒഴിവാക്കാന്‍ കാരണമായി.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പ്പസമയം ഗതാഗത തടസ്സം അനുഭവപ്പെട്ടു. വിവരമറിഞ്ഞെത്തിയ നീലേശ്വരം പോലീസ് അപകടത്തില്‍പ്പെട്ട ലോറിയും റോഡില്‍ ചിതറിക്കിടന്ന ഇളനീരും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *