ഓട്ടോ ചാര്‍ജ് മിനിമം 50 രൂപയാക്കണം; 10ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്

 

മിനിമം ചാര്‍ജ് 50 രൂപയായും പിന്നീടുള്ള ഓരോകിലോമീറ്ററിനും 25 രൂപയായും വര്‍ധിപ്പിക്കുക, സിഎഫ്, ക്ഷേമനിധി, അനധികൃത സര്‍വീസ്, പാര്‍ക്കിങ് സൗകര്യങ്ങള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

തിരുവനന്തപുരം: ഇന്ധനവില ദിനംപ്രതി ഉയരുന്നസാഹചര്യത്തില്‍ ഓട്ടോറിക്ഷ ചാര്‍ജ് അടിയന്തരമായി വര്‍ധിപ്പിക്കണമെന്നും ഓട്ടോചാര്‍ജ്സംബന്ധിച്ച സര്‍ക്കാരിന്റെ അശാസ്ത്രീയ ഉത്തരവ് തിരുത്തണമെന്നും ആവശ്യപ്പെട്ട് ഓള്‍ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ 10ന് സെക്രട്ടേറിയറ്റിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തും. മാര്‍ച്ച് എച്ച്എംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്യും.

മിനിമം ചാര്‍ജ് 50 രൂപയായും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 25 രൂപയായും വര്‍ധിപ്പിക്കുക, സിഎഫ്, ക്ഷേമനിധി, അനധികൃത സര്‍വീസ്, പാര്‍ക്കിങ് സൗകര്യങ്ങള്‍ തുടങ്ങി ഓട്ടോ തൊഴിലാളികള്‍ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുക തുടങ്ങിയആവശ്യങ്ങളുന്നയിച്ചാണു സമരമെന്ന് സംഘടന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *