പനത്തടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ.എൻ വേണു തൂങ്ങി മരിച്ചു .

പാണത്തൂർ – വ്യാപാരി വ്യവസായി ഏകോപന സമിതി പനത്തടി യൂണിറ്റ് പ്രസിഡൻ്റ് തൂങ്ങിമരിച്ചു. ഇന്ന് രാവിലെ വീടിനകത്ത് വച്ചാണ് തൂങ്ങിയത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് സ്വകാര്യആശുപത്രി എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കോളിച്ചാൽ ലയൺസ് ക്ലബ് പ്രസിഡൻ്റ്, ബളാന്തോട് ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡൻ്റ്, സിപിഐ എം പനത്തടി ലോക്കൽ കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി, മലനാട് വികസന സമിതി പനത്തടി ടൗൺ മോണിറ്ററി കമ്മിറ്റി കൺവീനർ തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *