എസ് വൈ എസ് ചുള്ളിക്കര യൂണിറ്റ് കമ്മിറ്റി പൂടങ്കല്ല് ചാച്ചാജി ബഡ്സ് സ്കൂളിൽ നോട്ട്ബുക്ക് വിതരണം നടത്തി ; റാഷിദ് ഹിമമി സഖാഫി ഉൽഘാടനം നിർവഹിച്ചു

ചുള്ളിക്കര : എസ് വൈ എസ് ചുള്ളിക്കര യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി പൂടങ്കല്ല് ചാച്ചാജി ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് നോട്ട്ബുക്കുകൾ വിതരണം ചെയ്തു.
.എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ ഓർഗനൈസിംഗ് സെക്രട്ടറി റാഷിദ് ഹിമമി സഖാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ സ്വാന്തനം സെക്രട്ടറി നൗഷാദ് ചുള്ളിക്കര,യൂണിറ്റ് പ്രസിഡന്റ്‌ ജുനൈദ് എം, സ്കൂൾഅധികൃതർ , ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മാർ, പി ടി എ കമ്മിറ്റി ഭാരവാഹികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കാനും അവരുടെ ക്ഷേമം മുൻനിർത്തിയുമാണ് സംഘടന ഇത്തരമൊരു മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

യൂണിറ്റ് കമ്മിറ്റിയുടെ ഈ മികച്ച പ്രവർത്തനത്തിന് സ്കൂൾ അധികൃതരും അധ്യാപകരും ചടങ്ങിൽ പ്രത്യേക നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *