കുന്നുംകൈ: വിദ്യാർത്ഥികൾക്ക് ക്ഷേത്ര കമ്മിറ്റിയുടെ കരുതലിൻ്റെ സ്നേഹ സ്പർശം .200 ഓളം വിദ്യാർത്ഥികൾക്ക് നോട്ടു ബുക്ക് വിതരണം ചെയ്തു.കോളിയാട് ശ്രീ ചാമുണ്ടെശ്വരി വിഷ്ണുമൂർത്തി ക്ഷേത്രകമ്മറ്റിയുടെ നേതൃത്വത്തിലാണ് ക്ഷേത്ര പരിധിയിലെ പ്ലസ് ടു വരെയുള്ള 200 ഓളം കുട്ടികൾ നോട്ട് ബുക്ക് വിതരണം ചെയ്തത് . ക്ഷേത്ര കമ്മറ്റി സെക്രട്ടറി വി കെ സുനിൽ സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് കെ വി ശ്രീനാഥ് അധ്യക്ഷനായി. കാവിലെ കർമ്മി രാജൻ കപ്പാത്തി, ബാബു അന്തിതിരിയൻ , കൂട്ടായിക്കാർ,ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് കുട്ടികൾക്ക് നോട്ട് ബുക്കുകൾ വിതരണം ചെയ്തു.ക്ഷേത്രം മാതൃസമിതി അംഗങ്ങൾ ഉൾപ്പെടെയുള്ള നിരവധി ഭക്തജനങ്ങൾ ചടങ്ങിന് സാക്ഷികളായി.ക്ഷേത്ര കമ്മിറ്റിയുടെ പ്രവർത്തനത്തെ ഏവരും പ്രശംസിച്ചു.മുമ്പ് ഓണാഘോഷ വേളയിൽ ക്ഷേത്രം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റും വിതരണം ചെയ്തിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് ക്ഷേത്ര കമ്മിറ്റിയുടെ കരുതലിൻ്റെ സ്നേഹ സ്പർശം .












Leave a Reply