സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്; വീണയ്ക്ക് സമന്‍സ് അയയ്ക്കുന്നതില്‍ ഇന്ന് തീരുമാനം

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ടി വീണയ്ക്ക് സമന്‍സ് അയയ്ക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ഇ ഡിയുടെ നിര്‍ണായക അവലോകന യോഗം ഇന്ന് ചേരും. സിഎംആൽഎൽ ജോയിന്റ് മാനേജിംഗ് ഡയറക്ടറായ ശരണ്‍ എസ് കര്‍ത്തയെയും ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യും. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ അന്വേഷണസംഘം വിശദമായി പരിശോധിക്കും. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും പൊലീസിനെ ആക്രമിച്ചതിലും സിപിഐഎം പ്രവര്‍ത്തകരുടെ വ്യാപക അറസ്റ്റാണ് രേഖപ്പെടുത്തിയത്. പിടികൂടിയ 19 പേരില്‍ ഒരാള്‍ക്ക് നോട്ടീസ് നല്‍കി വിട്ടയച്ചു. ഇനിയും രണ്ടുപേര്‍ പിടിയിലാകാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. പിടിയിലാകാനുളളത് മുഖ്യപ്രതികളാണ്. ഐപി ബിനു അടക്കമുളളവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷയും നല്‍കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *