മാനടുക്കം ജി യു പി സ്ക്കൂൾ  വർണ്ണകൂടാരത്തിന്റെ ഉത്ഘാടനവും ഗ്രാമ പഞ്ചായത്ത് സ്ക്കൂൾ തല പ്രവേശനോത്സവ ത്തിന്റെയും സംഘാടക സമിതി രൂപികരിച്ചു.

മാനടുക്കം : മാനടുക്കം ജി യു പി സ്ക്കൂൾ ജൂൺ മാസം 1-ാം തിയ്യതി നടത്തുന്ന വർണ്ണകൂടാരത്തിന്റെ ഉത്ഘാടനവും കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് സ്ക്കൂൾ തല പ്രവേശനോത്സവ ത്തിന്റെയും സംഘാടക സമിതി രൂപികരിച്ചു. വാർഡ് മെമ്പർ ജോസ് പാറത്തട്ടേൽ ചെയർമാനും ഹെഡ്മിസ്ട്രിസ് ശാന്തകുമാരി ജെ കൺവീനറും ഖജാൻജി പ്രകാശ് പി.എൻ എന്നിവർ ഭാരവാഹികളായ കമ്മിറ്റി രൂപികരിച്ചു.
മാനടുക്കം ജി.യു.പി.സ്ക്കൂൾ വർണ്ണകൂടാരത്തിന്റെ ഉത്ഘാടനം ബഹു: ഉദുമ എം.എൽ.എ ശ്രീ.കെ. നീലകണ്ഠൻ നിർവ്വഹിക്കും. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് സ്ക്കൂൾ തല പ്രവേശനോൽസവം പ്രസിഡന്റ് കെ.ശോഭനകുമാരി ഉത്ഘാടനം ചെയ്യും. എസ്.എസ്.എ ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയും കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് അനുവദിച്ച 5 – ലക്ഷം രൂപയും ചേർത്ത് സംയുക്ത പദ്ധതിയായിട്ടാണ് വർണ്ണ കൂടാരം നിർമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *