റെയ്ഡ് പൂർത്തിയാക്കി ED മടങ്ങി; കാറിന്‍റെ ചില്ല് തകർത്ത് CPIM പ്രവർത്തകർ;അണികളെ അഭിവാദ്യം ചെയ്ത് പിണറായി വിജയൻ

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പരിശോധന പൂര്‍ത്തിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. എട്ട് മണിക്കൂറോളം നീണ്ട പരിശോധനയ്ക്കും മൊഴിയെടുപ്പിനും ശേഷമാണ് ഇ ഡി ഉദ്യോഗസ്ഥര്‍ മടങ്ങിയത്. കോഴിക്കോട്ടെയും കണ്ണൂരിലെയും പരിശോധനയില്‍ ഒന്നും കിട്ടിയില്ലെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയിട്ടുണ്ട്.

 

തിരുവനന്തപുരത്ത് റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. വാഹനം വളഞ്ഞിട്ടായിരുന്നു അതിക്രമം. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസും നേതാക്കളും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറും കുപ്പിയേറും ഉണ്ടായി.

 

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ വാടക വീട്ടിന് മുന്നിലും കണ്ണൂരില്‍ പിണറായി വിജയന്റെ വസതിക്ക് മുന്നിലുമാണ് ഇ ഡിക്കെതിരെ സിപിഐഎം അണികള്‍ ശക്തമായി അണിനിരന്നത്. അണികളും പ്രവര്‍ത്തകരും നേതാക്കളും ഇ ഡിക്കെതിരാ തെരുവിലാണ്. ഗോ ബാക്ക് മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.

വി ഡി സതീശന്റേത് ഉള്‍പ്പെടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സിപിഐഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചു.

ഇ ഡി മടങ്ങിയതിന് പിന്നാലെ പിണറായി വിജയന്‍ പ്രതിഷേധക്കാരെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഏഴ് മണിക്കാണ് ഇ ഡി എത്തിയതെന്നും ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉണ്ടായിരുന്നുവെന്നാണ് തോന്നുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. പരിശോധന ചിലര്‍ക്ക് മനസംതൃപ്തി നല്‍കുന്നുണ്ട്. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക് എന്നും പിണറായി വിജയന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *