കരിക്കെ വനമേഖലയിൽ ആഴ്ചകൾ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി; തല വേർപെട്ട നിലയിൽ

 

പാണത്തൂർ : കർണാടക അതിർത്തിയോട് ചേർന്നുള്ള കരിക്കെ ഗ്രാമത്തിലെ മേലെടുക്ക വനമേഖലയിൽ ആഴ്ചകൾ പഴക്കമുള്ള അജ്ഞാത മൃതദേഹം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വനത്തിനുള്ളിലേക്ക് പോയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ കരിക്കെ, ഭാഗമണ്ഡല പോലീസ് സ്റ്റേഷനുകളിൽ വിവരമറിയിച്ചു.
ഭാഗമണ്ഡല പോലീസും കരിക്കെ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഏകദേശം നാല് ആഴ്ചയോളം പഴക്കമുള്ള മൃതദേഹത്തിന് നീല ഷർട്ടും കാവിമുണ്ടുമാണ് വേഷം. ചെരുപ്പുകൾ താഴെ അഴിച്ചുവെച്ച നിലയിലായിരുന്നു. ശരീരം അഴുകി തല വേർപെട്ട സ്ഥിതിയിലാണ് കാണപ്പെട്ടത്. മൃതദേഹം തുടർനടപടികൾക്കായി ഭാഗമണ്ഡലയിലേക്ക് കൊണ്ടുപോയി. മരിച്ചയാളെ തിരിച്ചറിയാനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *