സ്കൂൾ പ്രവേശനോത്സവത്തിന് മുന്നോടിയായി പനത്തടി ചാമുണ്ടിക്കുന്ന് സ്കൂളിൽ ജനകീയ ശുചീകരണം നടത്തി.

പാണത്തൂർ – സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ചാമുണ്ഡിക്കുന്ന് സ്കൂളിൽ ജനകീയ ശുചീകരണം നടത്തി. സ്കൂൾ പിടിഎ, സ്‌റ്റാഫ്, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ഹരിത കർമ്മ സേന എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജനകീയ ശുചീകരണം. ക്ലാസ് മുറികളും സ്കൂളിൻ്റെ പരിസരവും ശുചീകരിച്ചു. വാർഡ് മെമ്പർ കെ.കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സുഹാസ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ അശോകൻ മാസ്റ്റർ, സ്‌റ്റാഫ് സെക്രട്ടറി സിന്ദു മോൾ, സിഡിഎസ് മെമ്പർ സുശീല ഗോവിന്ദൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *