ഏഴാംമൈൽ :
രാജ്യത്ത് വന്നിട്ടുള്ള ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.സാധാരണക്കാരുടെ ജീവിതത്തെദുരിതത്തിലാക്കുന്ന പെട്രോൾ, ഡീസൽ, പാചകവാതക വില വർധന ഉടൻ പിൻവലിച്ച് ജനങ്ങളോട് നീതി പുലർത്തണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് മധുസൂദനൻ ബാലൂർആവശ്യപ്പെട്ടു.കോടോം ബേളൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തട്ടുമ്മലിൽ നിന്നും ഏഴാംമൈലിലേക്കാണ് പ്രകടനംനടത്തിയത്.
ഏഴാം മൈലിൽ നടന്ന സമാപന യോഗത്തിൽ മണ്ഡലം പ്രസിൻഡന്റ് വി. ബാലകൃഷ്ണൻ ബാലൂർ അധ്യക്ഷനായി.ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ ഉദ്ഘാടനം ചെയ്തു. കോട്ടച്ചേരി മാർക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്കുഞ്ഞിരാമൻ അയ്യങ്കാവ്, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് വിനോദ് നായ്ക്കയം, പഞ്ചായത്തംഗം ആൻസി ജോസഫ്, ജോസ് റാത്തപ്പള്ളി,കരുണാകരൻ എളാടി,
കെ.സി ജിജോമോൻ എന്നിവർ സംസാരിച്ചു.
ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധ പ്രകടനം നടത്തി











Leave a Reply