പാറക്കടവ് സാമൂഹ്യ പഠനമുറിയിൽ പാമ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

പാണത്തൂർ : പനത്തടി ഫോറെസ്റ്റ് സെക്ഷൻ സ്റ്റാഫും, സ്‌നേക് റെസ്‌ക്യുവർമാരും ചേർന്ന് പാറക്കടവ് സാമൂഹ്യ പഠനമുറിയിലെ പഠനോത്സവവുമായി ബന്ധപ്പെട്ട് പാമ്പുകളെ കുറിച്ചുള്ള ബോധവൽക്കരണവും മുൻകരുതലുകളെക്കുറിച്ചും ക്ലാസ്സ്‌ എടുത്തു. വിവിധ തരം പാമ്പുകളെക്കുറിച്ചും, വിഷമുള്ളവ, വിഷമില്ലാത്തവ, പാമ്പുവരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കടിയേറ്റൽ ഉടനടി ചെയ്യേണ്ട പ്രഥമ ശുശ്രുഷകളെ പറ്റിയും വിശദമായി ക്ലാസ്സെടുത്തു. ഒപ്പം SARPA APP നെ കുറിച്ചും വിശദികരിച്ചു. പ്രവിൺ കുമാർ ജി എസ് (BFO ), വിനീത് വി (BFO ), റെജിമോൻ പിസി (സ്‌നേക് റെസ്ക്യൂർ ) ശരത് ആർ (സ്‌നേക് റെസ്ക്യൂർ ) എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.കുട്ടികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സ്‌നേക്ക് റെസ്ക്യൂവർമാർക്ക് വാർഡ് മെമ്പർ ആദരവും ഉപഹാരവും നൽകി.
ഊരുമൂപ്പൻ രമേഷ് ആർ അധ്യക്ഷത വഹിച്ചു.ഫെസിലിറ്റേറ്റർ ശാലിനി സ്വാഗതവും പ്രൊമോട്ടർ സുമിത്ര ആർ നന്ദിയും പറഞ്ഞു.കുട്ടികൾ, രക്ഷിതാക്കൾ, ഉന്നതി നിവാസികൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *