ഊരായൻ എടമിന്ന ചാർത്തൻ മൂപ്പൻ തായ്കു‌ലം ശ്രീ കരിഞ്ചാമുണ്ഡിയമ്മ വിഷ്ണു‌മൂർത്തി ദൈവസന്നിധി പ്രതിഷ്‌ഠാദിന തെയ്യാകെട്ട് മഹോത്സവം സമാപിച്ചു 

ഊരായൻ എടമിന്ന ചാർത്തൻ മൂപ്പൻ തായ്കു‌ലം ശ്രീ കരിഞ്ചാമുണ്ഡിയമ്മ വിഷ്ണു‌മൂർത്തി ദൈവസന്നിധി പ്രതിഷ്‌ഠാദിന തെയ്യാകെട്ട് മഹോത്സവം സമാപിച്ചു

ഒടയംചാൽ: ഒടയംചാൽ ഓലക്കര ശ്രീ കരിംചാമുണ്ഡിയമ്മ ദേവസ്ഥാനം. മാനവരാശിയുടെയും സാംസ്‌കാരിക പൈനുകത്തിന്റെയും കൂട്ടായിയുടെയും പ്രതീകങ്ങളാണ് ഉത്സവങ്ങൾ. ഒരു നാടിൻ്റെ തന്നെ ഐശ്വര്യത്തിൻറെയും അഭിവൃദ്ധിയുടെയും മുഖ്യഘടകമാണ് അവിടുത്തെ കുലദേവതയും ആചാരങ്ങളും. നൂറ്റാണ്ടുകൾ പഴക്കമുള്ളതും നേത്രആചാരാനുഷ്ഠാനങ്ങൾ കണ്ണിലെ കൃഷ്ണണമണിപോലെ പരാലിക്കുകയും ചെയ്യുന്ന ഓലക്കര ശ്രീ കരിംചാമുണ്ഡി വിഷ്‌ണുമൂർത്തി ദേവസ്ഥാനത്ത് ഉഗ്രസ്വരൂപിണിയും കൈവല്യദായിനിയുമായ ശ്രൽ കിഫമുണ്ഡിയമ്മയുടെയും, അങ്കത്തിനും പടയ്ക്കും കൂട്ടത്തിനും കുറിക്കും നായാട്ടിനും നരിവിളിക്കും തുണയേകുന്ന ലോകനാഥനായ വിഷ്ണു‌മൂർത്തിയുടെയും ഗോത്രാചാരാനുഷ്ഠാനങ്ങൾ കണിശതയോടെ വാക്കിലും കർമ്മത്തിലും കയ്യേൽക്കുന്ന അണ്ണപ്പപഞ്ചുരുളി, കുപ്പ പഞ്ചുരുളി, കുടുംബത്ത് പഞ്ചുരുളിയുടെയും വിളിപ്പുറത്ത് ഓടിയെത്തുന്ന കാഹളത്തിയമ്മയുടെയും മറ്റു പരിവാര ദേവതകളായ കുടുംബതെയ്യം, ബീരൻതെയ്യം, കലുരുട്ടി, മന്ത്രമൂർത്തി, കുറത്തിയമ്മ, പൊട്ടൻതെയ്യം, ചുള്ളിക്കര ചാമുണ്ഡി, പുലിച്ചാമുണ്ഡി, ഗുളികൻ തെയ്യം തുടങ്ങിയ നിരവധിശക്തിചൈതന്യങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഓലക്കര ശ്രീ കരിംചാമുണ്ഡിയമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം. നാടിനും നാട്ടാർക്കും സകല ഐശ്വര്യങ്ങളും വാരിവിതറുന്നതിന് ബലക്കര ശ്ര കരിഹമുണ്ഡി വിഷിനുമൂർത്തി ദേവസ്ഥാന പ്രതിഷ്‌ഠാ കളിയാട്ട മഹോത്സവം മുഖ്യ കർമ്മി ചന്ദ്രൻ നാലാംവാതുക്കൽ, പരികർമ്മി കുഞ്ഞിക്കണ്ണൻ ആലടുക്കം എന്നിവരുടെ കാർമ്മികത്വത്തിൽ നടന്നു .

Leave a Reply

Your email address will not be published. Required fields are marked *